KeralaLatest NewsNews

ലാലേട്ടന് പോലും സീറ്റില്ല, പിന്നയല്ലേ ? പ്രതികരണത്തിന് ടിനി ടോമിന് പൊങ്കാലാഭിഷേകം

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെയുണ്ടായ ഇരിപ്പിട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ടിനി ടോം രംഗത്ത് എത്തിയതോടെ ട്രോളുകളുടെ ഒരു ചാകരയായിരുന്നു.

Read Also : ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി; ജീവനക്കാരൻ അറസ്റ്റിൽ

‘നില്‍ക്കുന്ന സുന്ദരിമാര്‍, ഇവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ലെന്നേ’ എന്ന അടിക്കുറിപ്പോടെയാണ് ടിനി ടോം ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കുറച്ചുപേര്‍ ഇരിക്കുന്നതും രചന നാരായണന്‍കുട്ടി, ഹണി റോസ് തുടങ്ങിയവര്‍ നില്‍ക്കുന്നതും കാണാം. മോഹന്‍ലാല്‍ മൈക്കിന് മുന്നില്‍ നിന്ന് സംസാരിക്കുന്ന ഫോട്ടോയും ടിനി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പിന്നില്‍ ടിനി ടോം, ശ്വേത മേനോന്‍, ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ നില്‍ക്കുന്നുമുണ്ട്. ആര്‍ക്കും സീറ്റില്ല, ലാലേട്ടന് പോലും എന്നാണ് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.

എന്നാല്‍ ടിനിയുടെ രണ്ട് പോസ്റ്റിനെയും പരിഹാസം കൊണ്ട് പൊതിയുകയാണ് സിനിമാപ്രേമികള്‍. സീറ്റ് വേണമെന്നില്ല. നട്ടെല്ല് എന്നൊരു സാധനമുണ്ട്. അതുണ്ടായാല്‍ മതി, സിനിമയില്‍ മാത്രമല്ല ജീവിതത്തിലും . ഭൂലോക ദുരന്തനാണെന്ന് വിളിച്ചുപറയാന്‍ കാണിച്ച ഡ്യൂപ്പ് സാറിന്റെ മനസ്സ്, ഉറച്ച നിലപാടുള്ള ഒരാളോടാണ് ഈ ആടുന്ന നട്ടെല്ല് വെച്ച നിങ്ങള്‍ മറുപടി പറയുന്നത്, പിന്നിലുള്ളവരെ നില്‍ക്കാന്‍ അനുവദിച്ചതിന്റെ പേര് തന്നെ ‘ പാര്‍വതി ‘ … എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button