Latest NewsNewsIndia

ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി; ജീവനക്കാരൻ അറസ്റ്റിൽ

കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്റേതാണ് മൊബൈല്‍.

ബംഗളൂരു: ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ ജീവനക്കാരൻ അറസ്റ്റില്‍. 31കാരനായ പുരുഷ നഴ്‌സ് മരുതേശനാണ് പിടിയിലായത്. സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആന്റ് ഓര്‍ത്തോപീഡിക്‌സ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ വസ്ത്രം മാറുന്ന മുറിയിൽ റെക്കോര്‍ഡിംഗ് മോഡിലുള്ള മൊബൈല്‍ ഫോണ്‍ കണ്ടതോടെ പരാതി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകുന്നതിന്  മുറിയില്‍ എത്തി വസ്ത്രം മാറിയ ശേഷമാണ് ഡോക്ടർ ഒളിപ്പിച്ചു വച്ചിരുന്ന ഫോൺ കണ്ടത്. താന്‍ വസ്ത്രം മാറുന്നത് ക്യാമറ റെക്കോര്‍ഡ് ചെയ്തതായി കണ്ടെത്തിയതിനു തുടര്‍ന്ന് ഡോക്ടര്‍ അധികൃതരോട് വിവരം അറിയിക്കുകയായിരുന്നു.

read also:ഗസ്റ്റ് ഹൗസിലെത്തിയ യുവതിയെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു

കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്റേതാണ് മൊബൈല്‍. ഇത് ഡയറക്ടറെ അറിയിക്കുകയും അദ്ദേഹം പരാതി നല്‍കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button