Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndia

“ഇടതുപക്ഷക്കാരനാണെങ്കിൽ എല്ലാ ജോലിയും നിങ്ങൾക്ക് ലഭിക്കും, എത്ര സ്വർണ്ണം വേണമെങ്കിലും കടത്താം” : രാഹുൽ ഗാന്ധി

തിരുവനന്തപുരം : പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് കേരളത്തിൽ ജോലി ലഭിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. കേരളത്തിന്റെ ഊർജ്ജമാണ് ചെറുപ്പക്കാർ. എന്നാൽ എന്തുകൊണ്ടാണ് ജോലി കിട്ടാത്തതെന്ന് അവർ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്, രാഹുൽ പറയുന്നു.

Read Also : പതഞ്​ജലി ഗ്രൂപ്പ്​ പുറത്തിറക്കിയ കോവിഡ്​ മരുന്നിന്‍റെ വില്‍പന അനുവദിക്കില്ലെന്ന്​ മഹാരാഷ്​ട്ര സര്‍ക്കാര്‍

കേരളം മികച്ചതാക്കുമെന്നാണ് ഇടതുപക്ഷം പറയുന്നത്. ആർക്കാണ് മികച്ചത്, കേരളത്തിലെ ജനങ്ങൾക്കോ, അതോ ഇടതുപക്ഷ പ്രസ്ഥാനത്തിലുള്ളവർക്കോ. നിങ്ങൾ അവരുടെ ആളാണെങ്കിൽ എല്ലാ ജോലിയും നിങ്ങൾക്ക് ലഭിക്കും. അവരുടെ കൊടി ഉയർത്തിയാൽ എത്ര സ്വർണ്ണം വേണമെങ്കിലും കടത്താം. നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ആ ജോലി ചെയ്യാൻ സാധിക്കും. എന്നാൽ നിങ്ങളൊരു കേരളീയ യുവാവാണെങ്കിൽ നിങ്ങൾക്ക് സമരം ചെയ്ത് ബഹളംവെയ്ക്കേണ്ടി വരും.

സ്വജനപക്ഷപാതത്തെ നേരിടാൻ നിരാഹാരം മാത്രമാണ് വഴി. നിങ്ങൾ മരിക്കാൻ പോകുകയാണെങ്കിലും മുഖ്യമന്ത്രി ഗൗനിക്കില്ല. കാരണം നിങ്ങളൊരു ഇടതുപക്ഷ പ്രവ‍ര്‍ത്തകനല്ല. അവിടെ സമരം ചെയ്യുന്നവ‍ര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിൽ ഉള്ളവരായിരുന്നെങ്കിൽ മുഖ്യമന്ത്രി വന്ന് സംസാരിക്കുമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button