
ബംഗലൂരു: ഹിന്ദു മതവിഭാഗത്തില്‍ പെട്ട പ്രമുഖരെ കൊലപ്പെടുത്തി രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണ്ണായക നീക്കവുമായി എന്‍ ഐ എ. ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരരായ ബംഗലൂരു സ്വദേശി ഡോകട്ര്‍ സബീല്‍ അഹമ്മദ്, ഹൈദരാബാദ് സ്വദേശി അസദുള്ള ഖാന്‍ എന്നിവര്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതികള്‍ രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുകയാണ്.
ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമിയുമായി ചേര്‍ന്നാണ് ലഷ്കര്‍ ഭീകരരായ പ്രതികള്‍ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയത്. 2012 ഓഗസ്റ്റിലായിരുന്നു എന്‍ ഐ എ കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ണ്ണാടകയിലെ ഹൂബ്ലി, ബംഗലൂരു, മഹാരാഷ്ട്രയിലെ നാന്ദദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വ്യാപകമായി ഹിന്ദു കൂട്ടക്കൊല നടത്താന്‍ പ്രതികള്‍ വന്‍ തോതില്‍ ആയുധങ്ങളും സംഭരിച്ചിരുന്നു.
read also: സിപിഎം പറഞ്ഞവരെ നിയമിച്ചില്ല: പോളിടെക്‌നിക് പ്രിന്‍സിപ്പലിന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി
ലഷ്കര്‍ ഭീകരന്മാരായ അഹമ്മദ്, ഖാന്‍ തുടങ്ങിയവരും ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നു. ദമാമിലും റിയാദിലും ഇതിനായി പ്രതികള്‍ പണപ്പിരിവ് നടത്തിയിരുന്നു. കേസിലെ 13 പ്രതികളെ 2016 സെപ്റ്റംബറില്‍ യുഎപിഎ, ആയുധ നിയമം എന്നിവ പ്രകാരം അഞ്ച് വര്‍ഷം തടവിന് ബംഗലൂരു എന്‍ ഐ എ കോടതി ശിക്ഷിച്ചിരുന്നു.
കേസിലെ മറ്റ് പ്രതികള്‍ക്കെതിരായ വിചാരണ പുരോഗമിക്കുകയാണ്. ഇതിന് മുന്‍പും കേസില്‍ 17 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ 13 പേര്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ആക്രമണത്തിന് ഗൂഢാലോചന നടത്തിയ ആറ് പേര്‍ ഒളിവിലാണ്.
Post Your Comments