ലൈഫ് മിഷൻ പദ്ധതിയിൽ യുണീടാക് ഉടമ സന്തോഷ് ഈപ്പനെ പ്രതിചേർത്ത് ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്തു. യുഎഇ കോൺസുലേറ്റ് ജനറൽ അടക്കമുള്ളവർക്ക് സന്തോഷ് ഈപ്പൻ കോഴ നൽകിയതായും ഇ.ഡി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സന്തോഷ് ഈപ്പനെ ഇ.ഡി ഉടൻ ചോദ്യം ചെയ്‌തേക്കും.
നിലവിൽ സന്തോഷ് ഈപ്പനെ മാത്രമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡോളർ മാറുന്നതിനായി സ്വപ്നയെ സന്തോഷ് ഈപ്പൻ സഹായിച്ചിരുന്നു. കേസിൽ കൂടുതൽ പ്രതികൾ കേസിലുണ്ടെന്നാണ് വിവരം.
Post Your Comments