Latest NewsNewsIndiaCrime

ഒടുവിൽ ജാമ്യം കിട്ടി :

ദിഷാരവിക്ക് ടൂൾ കിറ്റ് കേസിൽ കോടതി ജാമ്യം

ന്യൂ ഡൽഹി : ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡൽ ഹി പാട്യാല ഹൗസ് കോടതിയിലെ അഡീഷൺൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിനു ശേഷമാണ് ജാമ്യം ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.

 

ഫെബ്രുവരി 13 ന് ബംഗ്ലുരുവിൽ നിന്നാണ് ഡൽഹി പോലിസ് ദിഷ രവിയെ അറസ്റ്റു ചെയ്യുന്നത്. ഇരുപത്തിരണ്ടുകാരിയായ ദിഷരവി, സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൻബെർഗ്ഗ് പോസ്റ്റ് ചെയ്ത കാർഷിക സമരത്തിന്റെ ഭാഗമായി പുറത്തുവിട്ട യാഥാർഥ്യമല്ലാത കാര്യങ്ങൾ, എഡിറ്റ് ചെയ്ത് ടൂൾകിററ്് എപേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായാണ് കേസ്.

ദിശ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും കരട് ടൂൾകിറ്റുണ്ടാക്കാൻ സജീവമായ സഹകരിച്ചുവെന്നാണ് ഡൽഹിപോലീസ് വിവിധ വകുപ്പുകൾ ചേർത്തെടുത്ത കേസിൽ പറയുന്നത്. ഖലിസ്ഥാൻ അനുകൂല പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ചേർന്ന് രാജ്യത്തിനെതിരെ വിദ്വേഷപ്രചാരണം നടത്തിയതായും ഡൽഹി പോലീസ് പറയുന്നു.

 

shortlink

Post Your Comments


Back to top button