ദൃശ്യം 2 കണ്ട ശേഷമുളള ഒരു വീട്ടമ്മയുടെ പ്രതികരണം വൈറലാകുന്നു. വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന വീഡിയോ നടി ആശാ ശരത്തും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. ”പുറത്തിറങ്ങിയാൽ ജോർജ്കുട്ടിഫാൻസിന്റെ അടികിട്ടുമോ ആവോ” എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് ആശ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ദുബായിലെ ലൈല എന്ന വീട്ടമ്മയാണ് ദൃശ്യം 2 നിരൂപണത്തിലൂടെ വൈറലായി മാറിയത്. ജിജിയാണ് ഭര്‍ത്താവ്. മകന്‍ മാത്യുവാണ് വീഡിയോ പകര്‍ത്തിയത്. ആ പെണ്ണിനെ കണ്ടാല്‍ ഞാൻ മുഖത്ത് ഒരു അടികൊടുത്തേനെ എന്നാണ് വീഡിയോയിലുള്ള സ്‍ത്രീ പറയുന്നത്. ആശാ ശരത്തിന്റെ അഭിനയത്തിന് കിട്ടിയ അംഗീകാരമാണ് അതെന്ന് എല്ലാവരും പറയുന്നു.
‘മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാന്‍സുകാരത്തി അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവള്‍. അവളുടെ ഭര്‍ത്താവ് പാവമാണ്.ഹോ..മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ.’ വീട്ടമ്മ പറഞ്ഞു.
മോഹൻലാല്‍ നായകനായ ദൃശ്യം 2 പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മോഹൻലാൽ ഉൾപ്പടെ എല്ലാ മുഖ്യ കഥാപാത്രങ്ങളുടെയും അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒന്നാം ഭാഗത്തിലെ എന്ന പോലെ തന്നെ രണ്ടാംഭാഗത്തിലും ആശ ശരത് മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.
Post Your Comments