രണ്ടില ചിഹ്നത്തിനായുള്ള കേരള കോൺഗ്രസിലെ തർക്കത്തിൽ പി.ജെ. ജോസഫ് നൽകിയ അപ്പീലിൽ വിധി ഇന്ന്. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് ഹൈക്കോടതി വിധി പറയുക.
കഴിഞ്ഞ വർഷം നവംബർ 20 നാണ് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരി വച്ചത്. തുടർന്ന് പിജെ ജോസഫ് ഹർജി സമർപ്പിക്കുകയും ഹർജി തള്ളുകയുമായിരുന്നു. ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ കോടതി ഇടപെടുന്നില്ലാ എന്ന് വിലയിരുത്തലിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി. ഇതിനെ തുടർന്നാണ് പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments