സഞ്ചാരം എന്ന പരിപാടിയിലൂടെ ലോക മലയാളികൾക്കിടയിൽ പ്രശസ്തനായ സന്തോഷ് ജോർജ്ജ് കുളങ്ങര മരണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴ വ്യത്യാസത്തിൽ. അദ്ദേഹത്തിന്റെ ഗാൾ ബ്ലാഡർ എടുത്തു കളഞ്ഞ ഓപ്പറേഷന് ശേഷമായിരുന്നു സ്ഥിതി ഗുരുതരാവസ്ഥയിലായത്.
ഹൃദയമിടിപ്പ് ഗണ്യമായി കുറഞ്ഞ അവസ്ഥയിലായ അദ്ദേഹത്തിന്റെ വയറ്റിൽ ഓപ്പറേഷന് ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രക്തസ്രാവം ഉണ്ടായതായും രക്തം കട്ടപിടിച്ചതായും സ്കാനിൽ കണ്ടെത്തി. തുടർന്ന് ശ്വാസകോശത്തിൽ നീർക്കെട്ടും മറ്റും ഉണ്ടാകുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു.
ഡോക്ടർമാരുടെ അശാന്ത പരിശ്രമത്തിനൊടുവിലാണ് അദ്ദേഹം ദിവസങ്ങൾക്ക് ശേഷം പൂർവ്വസ്ഥിതിയിലേക്ക് പതിയെ മടങ്ങി വന്നത്. സന്തോഷിന്റെ ആ അവസ്ഥയെ കുറിച്ച് സഞ്ചാരി ഗ്രൂപ്പിൽ തന്നെ പോസ്റ്റ് ഉണ്ട്. കൂടാതെ സന്തോഷ് തന്നെ ഇതിന്റെ വീഡിയോയും പങ്കു വെച്ചിട്ടുണ്ട്. അത് കാണാം:
Post Your Comments