KeralaLatest NewsNews

‘വീഡിയോ അപ്ലോഡ് ചെയ്തപ്പോൾ ചിലർ ചില കമന്റുകൾ ഇട്ടു’: ചരിത്രത്തിൽ ആദ്യമായി കമന്റ് ബോക്സ് ഓഫ് ചെയ്തതിൽ വിശദീകരണം

സഫാരി ചാനലിന് ചരിത്രത്തിൽ ആദ്യമായി അവരുടെ ഒരു വീഡിയോയുടെ താഴെയുള്ള കമന്റ് ബോക്സ് ഓഫ് ചെയ്തിടേണ്ടതായി വന്നിരുന്നു. പരിപാടിയിൽ പ്രൊഫസർ ടിജെ ജോസഫിന്റെ എപ്പിസോഡുകൾക്ക് നേരെ സാമുദായിക സ്പർധ വളർത്തും തലത്തിലുള്ള സൈബർ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് കമന്റ് ബോക്സ് ഓഫ് ചെയ്യേണ്ടി വന്നതെന്ന് സഫാരി ടിവി ചാനൽ മേധാവി സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കി. വീഡിയോയും വീഡിയോക്കെതിരായ സൈബർ ആക്രമണവും വൈറലായതോടെയാണ് സന്തോഷ് ജോർജ് കുളങ്ങര വിശദീകരണവുമായി രംഗത്തെത്തിയത്.

തങ്ങൾക്ക് നേരെ തീവ്രവാദി ആക്രമണം ഉണ്ടായിട്ടില്ലയെന്നും ആരും സഫാരി ചാനലിനെ ഭീഷിണിപ്പെടുത്തിട്ടില്ലയെന്നും സന്തോഷ് ജോർജ് കുളങ്ങര വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാൽ ടിജെ ജോസഫ് അതിഥിയായി എത്തിയ ചരിത്രം എന്നിലൂടെ എന്ന പരിപാടിക്ക് താഴെയായി രേഖപ്പെടുത്തിയിരുന്ന ചില കമന്റുകൾ സമുദായിക സ്പർധ വളർത്തുന്നവയാണും അതിന് വേണ്ടിയുള്ള ഒരു പ്ലാറ്റ്ഫോമായി മാറാൻ സഫാരിക്ക് താൽപര്യമില്ലെന്നതിനാലാണ് കമന്റ് ബോക്സ് പൂട്ടിയതെന്നാണ് അദ്ദേഹം പറയുന്നത്.

‘”സഫാരി ചാനലിന് നേരെ തീവ്രവാദി ആക്രമണം എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതായി അറിയുന്നുണ്ട്. ശരിക്കും അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല. സഫാരിയെ ആരും ആക്രമിച്ചിട്ടില്ല. സഫാരിയുടെ പരിപാടികളുടെ കമന്റ് ബോക്സിൽ ആരും ചാനലിനെ ഭീഷിണിപ്പെടുത്തിട്ടില്ല. എന്നാൽ സഫാരിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പ്രൊഫ. ടിജെ ജോസഫ് അദ്ദേഹം തന്റെ ജീവിതത്തിൽ അനുഭവിച്ച ചില ദുരന്തകാലത്തിന്റെ അനുഭവങ്ങൾ പങ്കുവക്കുകയായിരുന്നു. അതിൽ മതപരമായോ സാമുദായകപരമായോ ആരെയും ആക്രമിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നില്ല.

അദ്ദേഹം പോയ ഒരു കാലഘട്ടത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കുന്നു. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വന്നവരെല്ലാം അങ്ങനെ വ്യത്യസ്തമായ ജീവിതനുഭവമുള്ളവരാണ്. രാഷ്ട്രീയ നേതാക്കന്മാരുടെ സിനിമ പ്രവർത്തകരുണ്ട് മറ്റ് സാഹത്യമേഖലയിൽ പ്രവർത്തിക്കുന്നവരൊക്കെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇവരെയൊന്നും അളന്ന് തൂക്കി നോക്കിട്ടല്ല പരിപാടിയുടെ ഭാഗമാക്കിട്ടുള്ളത്. അവർക്ക് നമ്മളിൽ നിന്നും വ്യത്യസ്തമായ ജീവിതനുഭവമുണ്ടോ എന്ന് മാത്രമാണ് അവരെ പരിഗണിക്കുന്നതിൽ പ്രധാന ഘടകം.

ആ പരിപാടി അപ്ലോഡ് ചെയ്തപ്പോൾ സാമുദായികമായി ചിലർ കമന്റുകൾ രേഖപ്പെടുത്തി തുടങ്ങി. മറ്റ് സമുദായങ്ങളെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തലത്തിൽ കമന്റുകൾ കാണാൻ ഇടയായി. സഫാരി ചാനൽ ഒരു സാമുദായിക സ്പർധ വളർത്തേണ്ട പ്ലാറ്റ്ഫോം അല്ല എന്നതുകൊണ്ടു അത്തരത്തിലുള്ള കമന്റുകൾ ചാനലിന്റെ പരിപാടികൾക്ക് കീഴിൽ കാണാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് കമന്റ് ബോക്സ് ഓഫ് ചെയ്ത്. രണ്ട് മത വിഭാഗങ്ങൾക്ക് തമ്മിൽ സ്പർധയുണ്ടാക്കാനുള്ള പ്ലാറ്റ്ഫോമായി മാറാൻ സഫാരിക്ക് താൽപര്യമില്ല’ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button