ജയ്‌പുര്‍: രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്ത് കര്‍ഷകര്‍ക്കു പിന്തുണയേകി പടുകൂറ്റന്‍ റാലികളും മറ്റും നടത്തുമ്പോഴും രാജസ്‌ഥാനില്‍ കോണ്‍ഗ്രസ് രണ്ടു വഴിക്ക്. സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും വെവ്വേറെ റാലികള്‍ നടത്തിയത് അഭ്യൂഹങ്ങള്‍ക്കു വഴിമാറി. ഇരുകൂട്ടരുമായുള്ള ഉടക്ക് വീണ്ടും തലപൊക്കിയോ എന്ന ചോദ്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സമാന്തര രാഷ്‌ട്രീയമാണോ പിന്നിലെന്ന ചോദ്യത്തിന് അങ്ങനെയെന്നുമില്ലെന്നാണ് സച്ചിന്‍ പൈലറ്റിന്റെ മറുപടി.
ഈ മാസം 12-നും 23-നും രാഹുല്‍ രാജസ്‌ഥാനിലെ കര്‍ഷകരുടെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ വേദിയിൽ സച്ചിൻ പൈലറ്റിന് വേണ്ട പരിഗണന ഗെലോട്ട് പക്ഷം നൽകിയില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്ന് ജയ്‌പൂരിനടുത്ത് സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി നടത്തി. ഇതില്‍ ഗെലോട്ട് പക്ഷത്തുനിന്ന് ആരും പങ്കെടുത്തില്ല. പിറ്റേന്ന് കോണ്‍ഗ്രസ് ജയ്‌പുര്‍ ഘടകം നഗരത്തില്‍ പടുകൂറ്റന്‍ റാലി നടത്തി. ഇതില്‍ പൈലറ്റ് അനുകൂലികളുടെ സാന്നിധ്യവുമുണ്ടായില്ല.
ഇതോടെയാണ് ഇരുപക്ഷവും തമ്മിലുള്ള ഉടക്ക് വീണ്ടും മറനീക്കിയെന്ന ആരോപണമുയര്‍ന്നത്. റാലികളെ ഇരുപക്ഷവും തങ്ങളുടെ ശക്‌തിപ്രകടനമാക്കി മാറ്റുന്നെന്നാണ് പ്രധാന ആരോപണം. എന്നാല്‍, അങ്ങനെയൊന്നുമില്ലെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു. മുഖ്യമന്ത്രി ഗെലോട്ടിനെയും സംസ്‌ഥാന അധ്യക്ഷനെയും ക്ഷണിച്ചെങ്കിലും തിരക്കുകള്‍ കൊണ്ടാണ് അവര്‍ വിട്ടുനിന്നതെന്ന് ചാക്‌സു എം.എല്‍.എ. വേദ് പ്രകാശ് സോളങ്കിയും വ്യക്‌തമാക്കി.
Post Your Comments