COVID 19KeralaLatest NewsNewsIndiaInternational

ഇന്ത്യയിലേയ്ക്ക് വരാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ നടപ്പിലാകുന്ന തീരുമാനങ്ങൾ

ഇന്ന് മുതൽ എല്ലാവരുടെ കൈയ്യിലും PCR ടെസ്റ്റ് ഫലം നിർബന്ധമാണ്

ഗള്‍ഫ്​ രാജ്യങ്ങളില്‍ നിന്ന്​ ഇന്ത്യയിലേയ്ക്ക്​ എത്തുന്നവർ ഫെബ്രുവരി 22 മുതല്‍(ഇന്ന്) കൊവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും ​കരുതണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഫെബ്രുവരി 17-ന് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളിൽ​ ഇക്കാര്യം വ്യക്​തമാക്കിയിരുന്നു. ഇന്ന് മുതൽ എല്ലാവരുടെ കൈയ്യിലും PCR ടെസ്റ്റ് ഫലം നിർബന്ധമാണ്.

Also Read:മാസ്‌ക് ധരിച്ച് ലോക്ഡൗണിനോട് ‘നോ’ പറയണം, അല്ലെങ്കിൽ വീണ്ടും ലോക്ഡൗൺ : ഉദ്ധവ് താക്കറെ

കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ ​നടപടി. ഗള്‍ഫില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലേയ്ക്ക് എത്തുന്ന എല്ലാ അന്താരാഷ്​ട്ര യാത്രക്കാരും എയര്‍ സുവിധ പോര്‍ട്ടലില്‍ (www.newdelhiairport.in) സത്യവാങ്​മൂലം നല്‍കണം. ഇതു കൂടാതെ, കൊവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ അപ്​ലോഡ്​ ചെയ്യണം. അതും PCR ടെസ്റ്റ് തന്നെ വേണം. യാത്രയ്ക്ക് 72 മണിക്കുറിനുള്ളിലാണ്​ ടെസ്​റ്റ്​ നടത്തേണ്ടത്​. ചെക്ക്​ ഇന്‍ സമയത്ത്​ കൊവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ കാണിക്കുകയും വേണം. 14 ദിവസത്തെ ഹോം ക്വാറന്‍റീനില്‍ കഴിയാമെന്ന സത്യവാങ്​ മൂലവും യാത്രയ്‌ക്ക്​ മുമ്പുള്ള 14 ദിവസത്തെ യാത്രാ വിവരണങ്ങളും സമര്‍പ്പിക്കണം.

Also Read:രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ തമ്മിൽ വഴക്കായി; അരുൺ സുഹൃത്തുക്കൾക്ക് അയച്ച കത്ത് പുറത്ത്

ഈ നിബന്ധനകൾ കുട്ടികൾക്കും ഗർഭിണികൾക്കും ബാധകമാണോയെന്ന സംശയം പലർക്കുമുണ്ട്. കുട്ടികൾ, ഗർഭിണികൾ, വിസിറ്റിംഗ് വിസയിൽ വന്ന് തിരിച്ച് പോകുന്നവർ, വാക്‌സിൻ എടുത്തവർ എന്നിങ്ങനെയുള്ള എല്ലാ വിഭാഗക്കാരും നിർബന്ധമായും PCR ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതാണ്. നാട്ടിലെത്തിയ ശേഷം 14 ദിവസം ക്വാറൻ്റൈൻ ഇരിക്കേണ്ടതില്ല.
എട്ടാമത്തെ ദിവസം PCR ചെയ്ത്‌ നെഗറ്റീവ് ആണെങ്കിൽ ക്വാറൻ്റൈൻ അവസാനിപ്പിക്കാവുന്നതാണ്. PCR വേണ്ടെന്ന് തീരുമാനിക്കുന്നവരാണെങ്കിൽ 14 ദിവസത്തെ ക്വാറൻ്റൈൻ സ്വീകരിച്ചാലും മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button