ദുബായ്: ദുബായ് വിമാനത്താവളത്തില്‍ “സ്മാര്‍ട്ട് ട്രാവല്‍” സംവിധാനം ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. പാസ്പോര്‍ട്ട് പരിശോധനയ്ക്ക് പകരം ഫെയ്സ് റെക്കഗ്നിഷന്‍ (മുഖ പരിശോധന) വഴി യാത്രക്കാരെ തിരിച്ചറിയാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
Read Also: ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകള്‍ അകറ്റാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം
പാസ്പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലാതെ തന്നെ യാത്ര ചെയ്യാനാവുന്ന തരത്തില്‍ മുഖം തിരിച്ചറിയല്‍ മാര്‍ഗമാക്കുന്ന തരത്തിലുള്ള ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. പൈലറ്റ് അടിസ്ഥാനത്തില്‍ “സ്മാര്‍ട്ട് ട്രാവല്‍” സംവിധാനത്തിന്റെ പരീക്ഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇത് ഔപചാരികമായി ആരംഭിച്ചത്.
Post Your Comments