Latest NewsIndiaNews

പശു ശാസ്ത്ര പരീക്ഷ : ദേശീയതലത്തിൽ അഞ്ച് ലക്ഷത്തോളം പേർ പരീക്ഷ എഴുതും

ന്യൂഡൽഹി : ദേശീയതലത്തിൽ ഫെബ്രുവരി 25ന് നടക്കുന്ന പശു ശാസ്ത്ര പരീക്ഷയിൽ അഞ്ച് ലക്ഷത്തിൽ അധികം പേർ പങ്കെടുക്കും. പശു സംരക്ഷണത്തിൽ ഊന്നിയുള്ള ഗ്രാമസ്വരാജ് എന്ന പദ്ധതിയുടെ പ്രചരണത്തിനായാണ് കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ പരീക്ഷകൾ സംഘടിപ്പിക്കുന്നത്. അഞ്ച് വിഭാഗങ്ങളിലായി നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കും.

Read Also : ഇന്ത്യയും മാലദ്വീപും തമ്മിൽ 50 മില്യൻ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പിട്ടു 

ജനുവരി 15നാണ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചത്. 13 ഭാഷകളിലായാണ് പരീക്ഷ നടത്തുന്നത്. വരും വർഷങ്ങളിൽ പരീക്ഷയെഴുതുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് പറഞ്ഞു. എല്ലാ പരീക്ഷാർത്ഥികൾക്കും പ്രശംസാപത്രവും നൽകും. പശുക്കളെ കുറിച്ചുള്ള പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോസേവ ആയോഗ് കാമധേനു ചെയർ സ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button