Latest NewsKeralaNewsIndia

കേരളത്തിലേക്കുള്ള യോഗിയുടെ വരവ് ആശങ്കയുണ്ടാക്കുന്നു, ഗൂഢലക്ഷ്യമുണ്ട്; വിജയരാഘവൻ

യോഗി ആദിത്യനാഥ് ഇന്ന് കേരളം സന്ദർശിക്കും

ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാൻ കേരളത്തിലെത്തുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ വരവിൽ ആശങ്ക പ്രകടിപ്പിച്ച് സി.പി.എം. ലൗജിഹാദ് നിയമമാക്കിയ യുപിയിലെ യോഗി ആദിത്യനാഥ് കേരളത്തില്‍ വന്ന് ബിജെപിയുടെ ജാഥ ഉദ്ഘാടനം ചെയ്യുന്നത് കടുത്ത ആശങ്കയോടെയാണ് കാണുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വ്യക്തമാക്കി.

Also Read:സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു : ചെന്നിത്തലയ്ക്ക് മറുപടിയുമായി എ.വിജയരാഘവന്‍

വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഒരു മുഖ്യമന്ത്രി മാത്രമായി അദ്ദേഹത്തെ സംസ്ഥാനത്ത് കൊണ്ടുവരുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. സംശയങ്ങൾ തള്ളിക്കളയാനാകില്ല. അദ്ദേഹം വരുന്നതിനെ എല്ലാവരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വരവിനു പിന്നിൽ മറ്റ് പല ഉദ്ദേശങ്ങളുണ്ടോയെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് യോഗി ആദിത്യനാഥ് വിജയയാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബിജെപി ദേശീയ സംസ്ഥാന നേതാക്കള്‍, എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. അഴിമതി മുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button