നായകനായും, പ്രതിനായകനായും, സഹനടനായും കാലങ്ങളായി മലയാള സിനിമയുടെ നെടുംതൂണാണ് നടൻ സിദ്ദിഖ്. തുടക്കത്തിൽ കോമഡി റോളുകളിലൂടെ ശ്രദ്ധ നേടിയ സിദ്ദിഖ് അതിനോടൊപ്പം സീരിയസ് കഥാപാത്രങ്ങളും, വില്ലന്‍ കഥാപാത്രങ്ങളുമൊക്കെ ചെയ്ത് പ്രേക്ഷക പ്രീതി നേടി.
ഇന്നത്തെ താരങ്ങളെ കുറിച്ചും അഭിനയത്തെ കുറിച്ചും സിദ്ദിഖ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ മനസ് തുറക്കുന്നു. ഇന്നത്തെ തലമുറയിലെ അഭിനേതാക്കള്‍ വളരെ അനായാസമായാണ് അഭിനയിക്കുന്നത് എന്നാണ് സിദ്ദിഖ് പറയുന്നത്. പാര്‍വതി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നീ താരങ്ങളെ പേരെടുത്ത് പരാമര്‍ശിക്കുകയും ചെയ്തു അദ്ദേഹം.
ഇപ്പോഴുള്ള പിള്ളേര്‍ എത്ര ഈസിയായിട്ടാണ് അഭിനയിക്കുന്നത്. മോഹന്‍ലാലിനെ പോലെ അല്ല പ്രണവ് അഭിനയിക്കുന്നത്. മമ്മൂട്ടിയെ പോലെ അല്ല ദുല്‍ഖർ അഭിനയിക്കുന്നത്, ‘ഉയരെ’ എന്ന സിനിമ ചെയ്യുമ്പോള്‍ പാര്‍വതി വളരെ അനായാസമായാണ് അഭിനയിച്ചിട്ട് പോയതെന്നും സിദ്ദിഖ് പറയുന്നു.
തന്റെ ആദ്യകാലത്തുണ്ടായിരുന്ന അഭിനയ രീതിയെ കുറിച്ചും ,തന്നെ എല്ലാവരും അന്ന് വിളിച്ചിരുന്നത് പാവങ്ങളുടെ മമ്മൂട്ടിയെന്നായിരുന്നുവെന്നും സിദ്ദിഖ് ഓര്‍ദത്തെടുത്തു. ‘എന്നെ പണ്ട് ‘പാവങ്ങളുടെ മമ്മൂട്ടി’ എന്നായിരുന്നു എല്ലാരും വിളിച്ചിരുന്നത്. അതിന് കാരണമുണ്ട്. ഞാന്‍ മമ്മൂക്കയെ ഫോളോ ചെയ്തിട്ടാണ് അന്ന് അഭിനയിക്കാന്‍ ശ്രമിച്ചത്’.
എന്നാൽ ഇന്നത്തെ താരങ്ങള്‍ക്ക് അവരുടേതായ ശൈലിയുണ്ടെന്നും അവർ ആരെയും അനുകരിക്കാന്‍ ശ്രമിക്കാറില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. മലയാളത്തിലെ എല്ലാ യുവതാരങ്ങളും അവരുടേതായ ശൈലി ക്രിയേറ്റ് ചെയ്തു അഭിനയിക്കുന്നവരാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
Post Your Comments