Latest NewsKeralaNews

രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് ഇന്ന് സമാപനം കുറിക്കും

ഇന്ന് 24 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്

രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് ഇന്ന് സമാപനം കുറിക്കും. മഹാമാരിയുടെ നിയന്ത്രണങ്ങൾക്കിടയിൽ നിന്നുകൊണ്ടുള്ള ചലച്ചിത്ര മേള, 21 വർഷങ്ങൾക്ക് ശേഷം കൊച്ചിയിലെത്തിയപ്പോൾ ആസ്വാദകർ ഇരു കൈകളും നീട്ടിയാണ് മേളയെ വരവേറ്റത്.

ചലച്ചിത്രമേളയ്ക്ക് ലഭിച്ച ജന പിന്തുണ തിയറ്റർ ഉടമകൾക്ക് നൽകുന്നതും വലിയ പ്രതീക്ഷയാണ്. അവസാന ദിവസമായ ഇന്ന് 24 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്നും ജയരാജിന്റെ ‘ഹാസ്യം’ ഇന്നും പ്രദർശിപ്പിക്കും.

അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരത്തിന് പുറത്ത് മേള പൂർത്തിയാക്കാനായത് പയ്യന്നൂരിലും പാലക്കാട്ടും നടത്താനിരിക്കുന്ന പതിപ്പുകളുടെ സംഘാടനത്തിന് ഏറെ ആത്മവിശ്വാസം നൽകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button