Latest NewsNewsIndia

യുപിയില്‍ ഭീകരര്‍ ജയിലിലാണെങ്കില്‍, കേരളത്തില്‍ ഭീകരര്‍ മന്ത്രിസഭയിലെന്ന് കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ്; ഉത്തര്‍പ്രദേശില്‍ ഭീകരവാദികള്‍ക്ക് യോഗിസര്‍ക്കാര്‍ ജയിലറ ഒരുക്കുമ്പോള്‍ കേരളത്തില്‍ ഇത്തരക്കാരെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കാസര്‍ഗോഡ് നടന്ന വിജയയാത്രയുടെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദ ശക്തികളെ താലോലിക്കുകയാണ് കേരള സര്‍ക്കാര്‍ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also : പിണറായി സര്‍ക്കാരിനും മോദി സര്‍ക്കാരിനും മാര്‍ക്കിട്ട് വോട്ടര്‍മാര്‍

കേരളത്തില്‍ മാറി മാറി ഭരിച്ച ഇടതു വലത് മുന്നണികള്‍ക്കെതിരെയുള്ള ജനരോഷം വിജയയാത്രയിലുയരും. ന്യൂനപക്ഷ വര്‍ഗീയതയാണ് അപകടം എന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ വിജയരാഘവന് അത് തിരുത്തേണ്ടി വന്നു. ഉമ്മന്‍ ചാണ്ടിയും വിജയരാഘവനും ബിജെപിയും സംഘപരിവാറും 50 വര്‍ഷമായി പറയുന്ന കാര്യം ഇപ്പോള്‍ സമ്മതിക്കുന്നത് നല്ലതാണ്. ശബരിമലയെ കുറിച്ച് സംസാരിക്കുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിശ്വാസികളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ ഹിന്ദുവേട്ട നടന്നപ്പോള്‍ കുറ്റകരമായ മൗനം അവലംബിച്ച നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button