KeralaLatest NewsNews

അവസരം നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണം : കെ.കെ ശൈലജ

സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന്‍ കൂടുതല്‍ പേരില്‍ എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്

തിരുവനന്തപുരം : കേരളത്തിന്റെ പ്രധാനമായ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ഹര്‍ഷവര്‍ധന് കത്തെഴുതി. അവസരം നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം നല്‍കണമെന്നും മൂന്നാമത്തെ മുന്‍ഗണനാ ഗ്രൂപ്പിന്റെ വാക്സിനേഷനായി കൂടുതല്‍ കോവിഡ് വാക്സിന്‍ അനുവദിയ്ക്കണം എന്നീ ആവശ്യങ്ങളാണ് ശൈലജ ടീച്ചര്‍ കത്തില്‍ ഉന്നയിച്ചിരിയ്ക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന്‍ കൂടുതല്‍ പേരില്‍ എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തെങ്കിലും കുറച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ടൈം ലൈന്‍ നഷ്ടമായിരുന്നു. അവര്‍ക്ക് വീണ്ടും രജിസ്ട്രേഷന്‍ ചെയ്യാനുള്ള അവസരം നല്‍കണമെന്ന് ശൈലജ ടീച്ചര്‍ ആവശ്യപ്പെടുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രായമായ ജനസംഖ്യയുള്ളത് കേരളത്തിലാണ്. മൂന്നാമത്തെ മുന്‍ഗണനാ ഗ്രൂപ്പായ 50 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്ട്രേഷനും വാക്സിനേഷനും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എത്രയും വേഗം മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും ഇവര്‍ക്ക് ആവശ്യമായ വാക്സിന്‍ അധികമായി നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button