കാസർഗോഡ് : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് നാളെ തുടക്കമാവും. വൈകിട്ട് 3 മണിക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയ യാത്ര ഉദ്ഘാടനം ചെയ്യും. ഇന്ന് ജില്ലയിലെത്തുന്ന കെ.സുരേന്ദ്രൻ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
കാസർഗോഡ് നിന്നാണ് അഴിമതി മുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന മുദ്രാവാക്യമുയർത്തി കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് കാസർഗോഡ് താളിപ്പടപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
Read Also : കോൺഗ്രസിലേക്കെന്ന് പ്രചാരണം: നടി അനുശ്രീയുടെ പ്രതികരണം
ബിജെപി ദേശീയ സംസ്ഥാന നേതാക്കളും എൻഡിഎ ഘടകകക്ഷി നേതാക്കളും ഉദ്ഘാടന വേദിയിൽ സംബന്ധിക്കും. യാത്രയ്ക്ക് ആശംസയർപ്പിച്ച് ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ പ്രവർത്തകർ വിജയദീപം തെളിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്ന് പുറപ്പെടുന്ന യാത്ര തിങ്കളാഴ്ച രാവിലെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.
Post Your Comments