Latest NewsIndiaNews

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്; പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ നിന്ന് വിട്ടുനിൽക്കും

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന് നടക്കും. വിഡിയോ കോൺഫറൻസിംഗ് വഴി നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 10.30 ഓടെ യോഗം ആരംഭിക്കും. യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവർണർമാരും പങ്കെടുക്കും.

കൃഷി, അടിസ്ഥാന സൗകര്യവികസനം, നിർമാണം, മാനവ വിഭവ ശേഷി വികസനം, ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളാണ് യോഗത്തിലെ മുഖ്യ വിഷയം. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങൾ ആക്കിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ടു തന്നെ മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും യോഗത്തിൽ പങ്കെടുക്കും. അതേസമയം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button