അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ ഒരുങ്ങുന്നു . റിലയൻസ് ഗ്രൂപ്പിന്റെ പുതിയ പദ്ധതിയായ മൃഗശാലയുടെ നിർമ്മാണപ്രവർത്തനങ്ങൾ ഗുജറാത്തിൽ ആരംഭിച്ചു കഴിഞ്ഞു. 2023 ൽ നിർമ്മാണം പൂർത്തിയാക്കി മൃഗശാല പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
Read Also : ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈദ്യുതി പോസ്റ്റിൽ ഇടിച്ചു
മൃഗശാലയോടൊപ്പം സർക്കാരിന് സഹായകമാകുന്ന വിധത്തിൽ മൃഗങ്ങളുടെ പുനരധിവാസകേന്ദ്രത്തിനുള്ള സൗകര്യവും ഒരുക്കുമെന്ന് കോർപറേറ്റ് അഫയേഴ്സ് ഡയറക്ടർ പരിമൾ നത്വാനി അറിയിച്ചു. അതേ സമയം മൃഗശാലയുടെ നിർമ്മാണ ചെലവിനെ കുറിച്ചോ മറ്റു വിവരങ്ങളോ പങ്കുവെയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ പദ്ധതി ജംനഗറിൽ റിഫൈനറി പ്രോജക്റ്റിന് സമീപമുള്ള 280 ഏക്കർ സ്ഥലത്താകും വരിക. ‘ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആന്റ് റിഹാബിലിറ്റേഷൻ കിംഗ്ഡം’ എന്നാണ് മൃഗശാലയ്ക്ക് പേര് നൽകുന്നത്.
Post Your Comments