KeralaCinemaMollywoodLatest NewsNewsIndiaEntertainment

ദൃശ്യം 2 വിന്റെ വമ്പൻ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ; കൂടുതല്‍ സിനിമകൾ വരുമെന്ന് സന്ദീപ് വാര്യർ

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’വിൻ്റെ വമ്പൻ വിജയത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ 2016ലെ നോട്ട്നിരോധനത്തിന് സാധിച്ചുവെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Also Read:ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞോ? സത്യമെന്ത്?

ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം . ആദ്യ സിനിമ പോലെ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍. മലയാള സിനിമ പുതിയൊരു നോര്‍മലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും . ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല.

2016ലെ ഡിമോണിറ്റൈസേഷന്‍, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്ബത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ സഹായിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗ്.

https://www.facebook.com/Sandeepvarierbjp/posts/5099001286808263

shortlink

Related Articles

Post Your Comments

Related Articles


Back to top button