Latest NewsKeralaNewsIndia

ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞോ? സത്യമെന്ത്?

ബിജെപിയിലേക്കുള്ള മെട്രോമാൻ ഇ. ശ്രീധരൻ്റെ രംഗപ്രവേശനമാണ് എങ്ങും ചർച്ചാ വിഷയം. ഇതുമായി ബന്ധപ്പെട്ട് ശ്രീധരൻ എൻ ഡി ടി വിക്ക് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങളും വൈറലാകുന്നുണ്ട്. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമില്ല എന്ന് ശ്രീധരൻ അഭിപ്രായപ്രകടനം നടത്തിയെന്നാണ് ഇപ്പോൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതെന്താണെന്ന് നോക്കാം.

ചോദ്യം: ഗോമാംസം കഴിക്കുന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്നമാണ്. കേരളത്തിൽ ഗോമാംസം കഴിക്കുന്ന ഹിന്ദുക്കൾ ധാരാളമുണ്ട്. ആളുകൾ ഗോമാംസം കഴിക്കരുതെന്ന അഭിപ്രായമാണോ നിങ്ങൾക്കുള്ളത്?

ശ്രീധരൻ നൽകിയ ഉത്തരം: വ്യക്തിപരമായി, ഞാൻ കടുത്ത സസ്യാഹാരിയാണ്. ഞാൻ മുട്ട പോലും കഴിക്കാറില്ല. അതുകൊണ്ട് തന്നെ, മറ്റുള്ളവർ മാംസം കഴിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല.

Also Read:‘ജീത്തു ജോസഫിന് ക്രിമിനൽ മൈൻഡ് ഉണ്ട്’; മോഹൻലാൽ പറഞ്ഞതിങ്ങനെ

ഇതിനെയാണ് ചിലർ സോഷ്യൽ മീഡിയ വഴി ‘ശ്രീധരന് ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല’ എന്ന തരത്തിൽ കൊട്ടിഘോഷിക്കുന്നത്. മെട്രോമാൻ്റെ ബിജെപിയിലേക്കുള്ള കടന്നുവരവ് പലർക്കും അസ്വസ്തഥകൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ഇത്തരം വ്യാജപ്രചരണമെന്നും ബിജെപി പറയുന്നു. അതേസമയം, ലവ് ജിഹാദിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചിരുന്നു.

‘ലവ് ജിഹാദ്…. ശരിയാണ് കേരളത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ കാണുന്നതാണ്. എങ്ങനെയാണ് ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യകള്‍ കാട്ടി വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്നതും തുടര്‍ന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങളും ഞാന്‍ കാണുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെപ്പോലും വശീകരിച്ച് വിവാഹം ചെയ്യുന്നുണ്ട്. അതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്’, ലവ് ജിഹാദ് നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button