മസ്‍കത്ത് : റോഡിന് കുറെയുള്ള നടപ്പാലത്തില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡില്‍ തീപിടിച്ചു. മസ്‌കത്തിലെ അൽക്വയറിലൂടെ കടന്നു പോകുന്ന പ്രധാന റോഡിനു മുകളിലൂടെയുള്ള നടപ്പാലത്തിലായിരുന്നു സംഭവമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസസ് (പിഎസിഡിഎ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുകയുണ്ടായി. വെള്ളിയാഴ്‍ച വൈകുന്നേരത്തോടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. തീ നിയന്ത്രണ വിധേയമായെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലയെന്നും റോയൽ ഒമാൻ പോലീസിന്റെ ട്വിറ്റർ സന്ദേശത്തിൽ പറയുകയുണ്ടായി.
Post Your Comments