
അകാലനര ഇന്ന് യുവതലമുറ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ്. ആണ്കുട്ടിയായാലും പെണ്‍കുട്ടിയായാലും തലമുടി സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ്. അതുകൊണ്ടു തന്നെ തലമുടിയുടെ സൗന്ദര്യ സംരക്ഷണം പ്രധാനമാണ്. എന്നാല്‍ ഇന്ന് മിക്ക ചെറുപ്പക്കാരേയും അകാലനര ബാധിച്ചിരിക്കുന്നു. അകാലനര മാറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍.
ഒന്ന്
മുടി താഴച്ച് വളരാനും മുടികൊഴിച്ചിൽ കുറയ്ക്കാനും വെളിച്ചെണ്ണ മികച്ചൊരു പ്രതിവിധിയാണ്. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.
രണ്ട്
കാച്ചിയ വെളിച്ചെണ്ണയിൽ രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് തലയിൽ പുരട്ടുന്നത് അകാലനര മാറാൻ ഏറെ നല്ലതാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Read Also : കാന്‍സറിനെ വായോ എന്ന് വിളിച്ചുവരുത്തി തിന്നു മരിക്കുന്ന മലയാളി
മൂന്ന്
രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചി പൊടിയിലേക്ക് ഒരു മുട്ടയും ഒരു ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് ഹെന്ന പാക്ക് തയ്യാറാക്കാം. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു.
Post Your Comments