കാലടി സർവകലാശാല സംസ്‌കൃത വിഭാഗം വകുപ്പ് മേധാവിക്ക് എതിരെ അച്ചടക്ക നടപടി. സംസ്‌കൃത വിഭാഗം വകുപ്പ് മേധാവി പി വി നാരായണനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സിൻഡിക്കേറ്റ് തീരുമാനം അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പി.വി നാരായണനെ എച്ച്ഒഡി സ്ഥാനത്ത് നിന്ന് നീക്കി.
എസ്എഫ്ഐക്കാർക്ക് വേണ്ടി പിഎച്ച്ഡി പ്രവേശനം അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർക്ക് എതിരെ പി.വി നാരായണൻ പരാതി ഉന്നയിച്ചിരുന്നു. പി.വി നാരായണന് എതിരെ എസ്എഫ്ഐ സമരം ചെയ്തിരുന്നു.
Post Your Comments