KeralaLatest News

കൂടുതൽ അഴിമതി പുറത്ത് , എസ് എഫ് ഐ നേതാവിന് വേണ്ടി പട്ടികജാതി സംവരണം പോലും അട്ടിമറിച്ചു

മലയാളം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കണമെന്നാണ് ശിപാര്‍ശ.

തിരുവനന്തപുരം: എംബി രാജേഷിന്റെ ഭാര്യയുടെ നിയമന അട്ടിമറിക്ക് പിന്നാലെ കൂടുതൽ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിയമന പ്രവേശന അട്ടിമറി കഥകള്‍ തുടരുന്നു. എസ് എഫ് ഐ നേതാവിന് വേണ്ടി പട്ടികജാതി സംവരണം വരെ അട്ടിമറിച്ചതായാണ് പരാതി. കാലടി സര്‍വ്വകലാശാലയിലെ പി എച്ച്‌ ഡി പ്രവേശനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മലയാള വിഭാഗം പിഎച്ച്‌ഡി പ്രവേശനത്തില്‍ പട്ടികജാതി സംവരണം അട്ടിമറിച്ച്‌ എസ്‌എഫ്‌ഐ നേതാവിന് പ്രവേശനം നല്‍കിയെന്നാണ് പരാതി.

എസ് സി/ എസ് ടി സെല്ലിന്റെ റിപ്പോര്‍ട്ടും സര്‍വ്വകലാശാല അവഗണിച്ചു. ഇതിന്മേല്‍ തുടര്‍നടപടി ഉണ്ടായില്ല. സംവരണ ചട്ടങ്ങള്‍ പാലിക്കാതെയാണ് പിഎച്ച്‌ഡി പ്രവേശനം നടപ്പാക്കിയതെന്ന് സര്‍വകലാശാല എസ് സി എസ് ടി സെല്‍ കണ്ടെത്തിയിരുന്നു. പട്ടികജാതി സംവരണ വ്യവസ്ഥ മറികടന്ന് എസ്.എഫ്.ഐയുടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കെ വിദ്യയ്ക്കാണ് പ്രവേശനം അനുവദിച്ചത്.

സംഭവം വിവാദമായതോടെ സര്‍വകലാശാലയിലെ എസ്‌എസിഎസ്ടി സെല്‍ അന്വേഷണം നടത്തി. കെ വിദ്യയുടെ പ്രവേശനം സര്‍വ്വകലാശാല സംവരണ ചട്ടങ്ങള്‍ അട്ടിമറിച്ചു കൊണ്ടാണ് എന്ന് കണ്ടെത്തി. അതേസമയം കളമശ്ശേരി മെഡിക്കല്‍ കോളജിലും നിയമന വിവാദം. കോവിഡിന്‍റെ മറവില്‍ 200ലധികം നിയമനം നടന്നതായി ആണ് ആരോപണം. ആശുപത്രി വികസന സമിതി യോഗത്തിന്‍റെ തീരുമാനം മറികടന്ന് നിയമനം നടത്തിയെന്നാണ് ആരോപണം.

‘ദൈവത്തിന് ബലി’: കത്തിവാങ്ങിയത് ഭര്‍ത്താവ്; തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായുള്ള ബന്ധം അന്…

സംഭവത്തില്‍ സി.പി.ഐ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കാലടി സര്‍വകലാശാലയിലും വീണ്ടും നിയമന വിവാദം ഉയര്‍ന്നിരിക്കുകയാണ്. ഇടത് സഹയാത്രികയായ ഡോക്ടര്‍ സംഗീതക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം പരവൂര്‍ ഏരിയ സെക്രട്ടറി എറണാകുളം ജില്ലാ കമ്മിറ്റിക്ക് കത്തയച്ചു. മലയാളം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കണമെന്നാണ് ശിപാര്‍ശ.

shortlink

Related Articles

Post Your Comments

Related Articles


Back to top button