Latest NewsNewsIndia

കോവിഡ് രോഗികളുടെ കുത്തനെയുള്ള വര്‍ദ്ധന, കേരളത്തിനും മഹാരാഷ്ട്രയ്ക്കും കടുത്ത മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമല്ല മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ആഴ്ചയില്‍ കേരളം, മഹാരാഷ്ട്ര എന്നിവയ്‌ക്കൊപ്പം പഞ്ചാബ്, ഛത്തീസ്ഗഡ്,മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലും കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇത് ഉത്കണ്ഠപ്പെടുത്തുന്നതാണ്.

Read Also : അരുണുമായി പ്രശ്‌നങ്ങളില്ല, രാജേഷിന്റെ വിശദീകരണം : രേഷ്മയുടെ കൊലയില്‍ ദുരൂഹത

മഹാരാഷ്ട്രയലേതുപോലെ പഞ്ചാബിലും പെട്ടെന്നുളള രോഗവര്‍ദ്ധന ഉണ്ടായിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 383 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറില്‍ 6112 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ശക്തമായി തുടരുന്നതിനാല്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 1.30 ശതമാനമാണ് ആക്ടീവ് കേസ് ലോഡുകള്‍. 1,43,127 ആക്ടീവ് കേസ് ലോഡുകളാണ് രാജ്യത്തുളളത്. കഴിഞ്ഞ ഏഴ് ദിവസമായി കേരളം തുടര്‍ച്ചയായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതലാണ്. രോഗവര്‍ദ്ധനയുണ്ടായ സംസ്ഥാനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ നടപ്പാക്കേണ്ടതിന്റെ പ്രധാന്യം കേന്ദ്രം വീണ്ടും ഓര്‍മ്മിപ്പിച്ചു.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ 75.87 ശതമാനം കൊവിഡ് രോഗികളും. 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button