ലഖ്നൗ: നവവധുവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത് മുന്കാമുകന്. ഇതോടെ യുവതിയെ ഭര്‍ത്താവ് കയ്യൊഴിഞ്ഞു. സംഭവത്തില്‍ യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ നഖാസ സ്വദേശിയായ 22-കാരനെയാണ് സാംബല്‍ സ്വദേശിയായ 20കാരിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വിവാഹശേഷം മുന്‍കാമുകനായ 22കാരന് സ്വകാര്യ ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചു നല്‍കിയതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Read Also : ഭര്‍ത്താവ് സൂം മീറ്റിങ്ങില്‍; ക്യാമറ ഓണാണെന്ന് അറിയാതെ ചുംബിക്കാനൊരുങ്ങി ഭാര്യ
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുന്‍കാമുകനായ 22-കാരന് സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുനല്‍കി. ഇതോടെ ഭര്‍ത്താവ് യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
വസ്ത്ര നിര്‍മാണശാലയിലെ തൊഴിലാളിയായ പ്രതിയും യുവതിയും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പതിവായി ഇയാള്‍ യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇവരുടെ സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. എന്നാല്‍, ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടും ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.
തുടര്‍ന്ന് യുവതി മൊബൈല്‍ നമ്പര്‍ മാറ്റി. ഫെബ്രുവരി എട്ടിന് മറ്റൊരാളുമായുള്ള വിവാഹവും നടന്നു. പക്ഷേ, മുന്‍ കാമുകന് ഭര്‍ത്താവിന് പഴയ ദൃശ്യങ്ങള്‍ അയച്ചുനല്‍കിയെന്നും ഇത് ദാമ്പത്യപ്രശ്നങ്ങള്‍ക്ക് കാരണമായെന്നും പരാതിയില്‍ പറയുന്നു.
Post Your Comments