COVID 19Latest NewsIndiaNews

2020 ൽ കോവിഡ് മഹാമാരി വരുമെന്ന് അള്ളാഹുവിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ : 2020 ൽ കോവിഡ് മഹാമാരി വരുമെന്ന് അള്ളാഹുവിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി. മഹാരാഷ്ട്രയിലെ ഭവനകാര്യ മന്ത്രി ഡോ. ജിതേന്ദ്ര ആവാദ് നേരത്തെ നടത്തിയ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. എൻസിപി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ വാക്കുകൾ.

2020 ൽ ലോകത്തിൽ കൊറോണ വൈറസ് ബാധിക്കുമെന്ന് അള്ളാഹുവിന് 2011 ൽ തന്നെ അറിയാമായിരുന്നു. അതിനാലാണ് മഹാരാഷ്ട്ര സർക്കാർ നേരത്തെ തന്നെ ശ്മശാനങ്ങൾ നിർമ്മിച്ചത് എന്നാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്. തുടർന്ന് പ്രസ്താവനയെ പ്രശംസിച്ച് നിരവധി പേർ കൈയ്യടിക്കുന്നതും വീഡിയോയിൽ കാണാം. മുൻപ് നടന്ന പ്രസംഗത്തിന്റെ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button