വാഷിംഗ്ടണ്‍ : നാസയുടെ ദൗത്യ പേടകം പെഴ്സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 ഓടെയാണ് ചൊവ്വയിലിറങ്ങിയത്. പെഴ്സെവറന്‍സ് റോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തു വന്നു. മുന്‍പ് തടാകമായിരുന്നെന്ന് കരുതുന്ന ജെസറോ ഗര്‍ത്തത്തിലാണ് റോവര്‍ ഇറങ്ങിയത്.
മുമ്പ് എപ്പോഴെങ്കിലും ഇവിടെ ജീവന്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണ് നാസയുടെ ഈ ദൗത്യം. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി നാസ ട്വിറ്ററിലൂടെ അറിയിച്ചു. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്‌സെവറന്‍സ്. ഏഴ് മാസത്തിനുള്ളില്‍ 30കോടി മൈല്‍ സഞ്ചരിച്ചാണ് പെര്‍സെവറന്‍സ് ചൊവ്വയിലെത്തിയത്. 300 കോടി ഡോളറാണ് ചിലവ്. ചൊവ്വയിലെ പാറക്കഷ്ണങ്ങളും ഉപരിതലം കുഴിച്ചുള്ള സാംപിളുകളും ശേഖരിച്ച ശേഷം 2031ല്‍ നാസ റോവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തും.
Post Your Comments