Latest NewsNewsIndia

പ്രതിരോധ വകുപ്പിന്റെ യോഗത്തിൽ വിഷയമറിയാതെ ബഹളം വെച്ച് രാഹുൽ ഗാന്ധി ; മറുപടി കൊടുത്ത് സൈനിക മേധാവികൾ

ന്യൂഡൽഹി : പ്രതിരോധ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ അനാവശ്യമായി ബഹളം വച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യോഗത്തിൽ വിഷയമറിയാതെ ബഹളം വെച്ച രാഹുലിന് സൈനിക മേധാവിമാർ രൂക്ഷമായി മറുപടി നൽകിയെന്നും റിപ്പോർട്ടുണ്ട്.

പാർലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മറ്റി യോഗത്തിലാണ് ഉദ്യോഗസ്ഥർ സഹികെട്ട് പ്രതികരിച്ചത്. ബജറ്റിലെ പ്രതിരോധ വകുപ്പിനായുള്ള നീക്കിയിരുപ്പ് സംബന്ധിച്ച് സുപ്രധാന യോഗമാണ് പാർലമെന്റിലെ പ്രതിരോധ സ്റ്റാന്റിംഗ് കമ്മറ്റിക്ക് മുമ്പാകെ നടന്നത്. യോഗത്തിൽ പ്രതിപക്ഷത്തിന്റെ സുപ്രധാന നേതാവെന്ന നിലയിൽ പങ്കെടുക്കാനുള്ള അധികാരം ഉപയോഗിച്ചാണ് രാഹുൽ എത്തിയത്. യോഗത്തിനിടെ കേന്ദ്രസർക്കാറിന്റെ പ്രതിരോധ നയത്തെ വിമർശിച്ച ബഹളം വെച്ച രാഹുലിനോട് അവസാനം സൈനിക മേധാവികൾക്ക് രൂക്ഷമായി സംസാരിക്കേണ്ടിവന്നു. നിങ്ങൾക്ക് സംസാരിക്കാൻ പ്രത്യേക യോഗം പിന്നീട് നടക്കുമെന്നും അതിൽ ഉത്തരം നൽകാമെന്നും പറഞ്ഞതോടെ രാഹുലിന്റെ ഉത്തരം മുട്ടുകയായിരുന്നു.

Read Also :  ശ്രീനഗറില്‍ രണ്ട് പോലീസുകാരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു

എല്ലാ തവണയും ബജറ്റിന് ശേഷം അതാത് മേഖലയുമായി ബന്ധപ്പെട്ട പാർലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റിക്ക് മുമ്പാകെ ബന്ധപ്പെട്ട വകുപ്പുകളുടെ വിശദീകരണം നടക്കാറുണ്ട്. വകുപ്പ് മേധാവികളും ഫിനാൻസ് സെക്രട്ടറിമാരും വിഹിതം ഉപയോഗിക്കുന്ന രീതികൾ ബോധ്യപ്പെടുത്തണമെന്നാണ് ചട്ടം. യോഗത്തിൽ
പ്രതിപക്ഷാംഗങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമാണ് ഉന്നയിക്കാൻ കഴിയുന്നത്. എന്നാൽ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് യോഗത്തിൽ രാഷ്ട്രീയ കാര്യങ്ങൾ രാഹുൽ സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button