മാന നഷ്ട കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്. പശ്ചിമ ബംഗാൾ എം.പി-എം.എൽ.എ കോടതിയാണ് സമൻസ് അയച്ചത്. ഫെബ്രുവരി 22 ന് രാവിലെ പത്ത് മണിക്ക് അമിത് ഷാ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി നൽകിയ മാനനഷ്ടക്കേസിലാണ് സമൻസ്. 2018 ഓഗസ്റ്റ് പതിനൊന്നിന് കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന ബിജെപി റാലിയിൽ അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ മോശം പരാമർശം നടത്തിയെന്നാരോപിച്ച് അഭിഷേക് ബാനർജി മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
Post Your Comments