ഉന്നാവിൽ ദളിത് പെൺകുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പ്രധാന പ്രതി വിനയ് യും പ്രായ പൂർത്തിയാകാത്ത കൂട്ടു പ്രതിയും പിടിയിലായതായി പൊലീസ് അറിയിച്ചു. വെള്ളത്തിൽ കീടനാശിനി ചേർത്തായിരുന്നു കൊലപാതകം. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രണയം നിരസിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
കന്നുകാലികൾക്ക് പുല്ലുപറിക്കാൻ പോയ പതിനാലും പതിനാറും വയസുള്ള പെൺകുട്ടികളെ പാടത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മൂന്നാമത്തെ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
Post Your Comments