ന്യൂഡല്‍ഹി : ഇ.ശ്രീധരന്‍ കാര്യക്ഷമതയുടെ പ്രതീകമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സത്യസന്ധരും വികസന തല്‍പ്പരരുമായ ആളുകളുടെ സാന്നിധ്യം ബിജെപിയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും വി.മുരളീധരന്‍ ന്യൂസ് 18നോട് പറഞ്ഞു. ഇ.ശ്രീധരനും ജേക്കബ് തോമസും ബിജെപിയുടെ ആശയങ്ങളുമായി യോജിച്ച് പ്രവര്‍ത്തിയ്ക്കുന്നവരാണ്. തിരഞ്ഞെടുപ്പില്‍ ഇരുവരും സ്ഥാനാര്‍ഥികളാകുമെന്നാണ് പ്രതീക്ഷ. എവിടെ മത്സരിയ്ക്കുമെന്നത് പാര്‍ട്ടി തീരുമാനിയ്ക്കുമെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.
വര്‍ഷങ്ങളായി രണ്ട് മുന്നണികളാണ് കേരളം ഭരിയ്ക്കുന്നത്. ഇതുമൂലം സംസ്ഥാനത്ത് വികസനം മുരടിച്ചിരിയ്ക്കുകയാണ്. ഇരുമുന്നണികളുടേയും ഭരണത്തിന് കീഴില്‍ അഴിമതി എല്ലാ മേഖലകളിലേയ്ക്കും വ്യാപിച്ചിരിയ്ക്കുകയാണ്. ഇതിനിടെയാണ് ഇ.ശ്രീധരന്‍, ജേക്കബ് തോമസ് അടക്കം സമൂഹം ഒന്നാകെ അംഗീകരിച്ച വ്യക്തികള്‍ ബിജെപിയുടെ ഭാഗമാകുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് മാറി ചിന്തിയ്ക്കാനുള്ള അവസരമാണിതെന്നും വി.മുരളീധരന്‍ പറഞ്ഞു.
അഴിമതി രഹിത ബദല്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നു. ഫെബ്രുവരി 20ന് ആരംഭിയ്ക്കുന്ന കെ.സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ പ്രശസ്തരായ നിരവധി ആളുകള്‍ ബിജെപിയില്‍ ചേരുമെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments