Latest NewsNewsIndia

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ മലപ്പുറത്തെ വീട്ടില്‍, അകമ്പടിയായി യുപി പൊലീസിന്റെ കനത്ത സുരക്ഷാവലയം

മലപ്പുറം: സുപ്രീംകോടതി ജാമ്യം അനുവദിച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. യുപി പോലീസിന്റെ കനത്ത സുരക്ഷാവലയത്തിലാണ് സിദ്ദീഖ് കാപ്പന്‍ വീട്ടിലെത്തിയത്. അസുഖബാധിതയായ അമ്മയെ സന്ദര്‍ശിക്കാന്‍ അഞ്ച് ദിവസത്തെ ജാമ്യമാണ് സിദ്ദീഖ് കാപ്പന് സുപ്രീംകോടതി അനുവദിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി അംഗീകരിച്ചായിരുന്നു കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

read also : കമാലുദ്ദീന്‍ വെട്ടിനിരത്തിയവരില്‍ സുരേഷ് ഗോപി- സലിംകുമാര്‍ തുടങ്ങിയ പ്രമുഖര്‍,

കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ബന്ധുക്കളെയും, അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെയും മാത്രം കാണാം. പൊതുജനങ്ങളെയോ മാധ്യമങ്ങളേയോ കാണാന്‍ പാടില്ലെന്നും സുപ്രീംകോടതി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം ജാമ്യത്തിനായുള്ള അപേക്ഷയെ യുപി പൊലീസ് ശക്തമായ രീതിയില്‍ എതിര്‍ത്തിരുന്നു. ഹര്‍ജിയില്‍ പറയുന്നതുപോലുള്ള ആരോഗ്യ പ്രശ്‌നം സിദ്ദീഖ് കാപ്പന്റെ അമ്മയ്ക്ക് ഇല്ലെന്നായിരുന്നു യുപി പൊലീസിന്റെ വാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button