KeralaLatest NewsNews

ജോലി നൽകുമെന്ന് കൊട്ടിഘോഷിച്ച് സർക്കാർ; വെറും പാഴ്വാക്ക്, മൊട്ടയടിച്ച് ദേശീയ ഗെയിംസ് ജേതാക്കൾ

വാദ്ഗാനം ചെയ്ത ജോലി നൽകാത്തതിനെ തുടർന്ന് ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് സെക്രട്ടറിയേറ്റിനു മുന്നിലെത്തി മൊട്ടയടിച്ച് പ്രതിഷേധിച്ചു. 2015ലെ ദേശീയ ഗെയിംസിൽ ജേതാക്കളായവരാണ് ആറ് വർഷമായിട്ടും ജോലി കിട്ടാത്തതിനാൽ വ്യത്യസ്‌ത സമരമുറയുമായി അണിനിരന്നത്. പി.എസ്.സി പിൻവാതിൽ നിയമനം വിവാദമാകുന്ന സാഹചര്യത്തിലാണ് പുതിയ സമരമുറയുമായി ഇവർ രംഗത്തെത്തിയത്.

39 ദിവസമായി ഇവർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ഇരിക്കുകയാണ്. ഇതുവരെ സമരക്കാരെ ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ഗ്രൂപ്പ് ഇനങ്ങളിലായി വെളളി, വെങ്കലം മെഡൽ ജേതാക്കളാണ് ഇവർ. ദേശീയ ഗെയിംസിൽ കളിച്ചവരെ പോലും സർക്കാർ പരിഗണിക്കുന്നില്ലെന്ന വസ്തുത കേരളത്തെ ആകമാനം ഞെട്ടിക്കുന്നതാണ്.

Also Read:സി.പി.എം നിലപാടുമാറ്റം മണിക്കൂറുകൾ ഇടവിട്ടെന്ന് ചെന്നിത്തല

താരങ്ങൾക്ക് നിയമന ഉത്തരവ് നൽകിയെന്ന് പ്രഖ്യാപിച്ച് മന്ത്രി ഇ പി ജയരാജൻ അടക്കമുളളവർ ഇവരുടെ ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. അന്ന്, സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് പറഞ്ഞ് സി.പി.എം ഈ നിയമന പ്രഖ്യാപനത്തെ കൊട്ടിഘോഷിച്ചിരുന്നു. 27 ഒഴിവുകൾ മാത്രമേ റിപ്പോർട്ട് ചെയ്‌തിട്ടുളളൂവെന്നും 83 ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്‌താൽ മാത്രമേ കായിക താരങ്ങൾക്ക് നിയമന ഉത്തരവ് കൈമാറാൻ സാധിക്കുകയുളളൂവെന്നുമാണ് മന്ത്രിയുടെ ഓഫീസ് ഇപ്പോൾ നൽകുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button