പത്തനംതിട്ട : സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും സി.പിഎമ്മിനും മണിക്കൂറുകൾ ഇടവിട്ടാണ് നയം മാറുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുമ്പ് സി.പി.എമ്മിന്റെ നയം മാറ്റം പാർട്ടികോൺഗ്രസുകൾക്കിടയ്ക്കാണ് പ്രകടമായിരുന്നത്.
എന്നാൽ, സി.പി.എം മിനിറ്റുകൾ ഇടവിട്ടാണ് ഓരോ നയവും മാറ്റുന്നത്. സി.പി.എം സംസ്ഥാനസെക്രട്ടറിക്ക് തന്നെ രാവിലെ പറഞ്ഞതിനെക്കുറിച്ച് മറ്റൊന്നു പറയാൻ മാധ്യമപ്രവർത്തകരെ കാണേണ്ടിവരുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു.
ന്യൂനപക്ഷവർഗ്ഗീയതയാണ് ഭൂരിപക്ഷ വർഗ്ഗീയതയെക്കാൾ അപകടകരമെന്ന് എ.വിജയരാഘവൻ പ്രസ്താവിക്കുകയും തുടർന്ന് കോഴിക്കോട് വെച്ച് മാറ്റിപ്പറയുകയും സംബന്ധിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം.
Read also : ഹിന്ദുക്കളെ കബളിപ്പിച്ച് വോട്ടുതട്ടാൻ വിജയരാഘവന്റെ ശ്രമം : കെ. സുരേന്ദ്രൻ
എ.വിജയരാഘവന്റെ ഭാഷ ഇപ്പോൾ ആർ.എസ്.എസിന്റേതാണ്. ബി.ജെ.പിയുടേയും കെ.സുരേന്ദ്രന്റെയും മെഗാഫോണായി വിജയരാഘവൻ മാറിയിരിക്കുകയാണ്- ചെന്നിത്തല പറഞ്ഞു.
Post Your Comments