കൊല്ലം : സംസ്ഥാന സർക്കാരിന്റെ വീഴ്ചയെക്കുറിച്ച് സംസാരിച്ച ഐഎന്‍ടിയുസി നേതാവിനെ വേദിയില്‍ നിന്നും ഇറക്കിവിട്ട് എല്‍ഡിഎഫ് നേതാക്കള്‍. ഫാമിങ് കോര്‍പറേഷനിലെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും നടത്തിപ്പിലെ വീഴ്ചയെക്കുറിച്ചും സംസാരിച്ച ഐഎന്‍ടിയുസി നേതാവ് സുധീറിനെയാണ് വേദിയിലുണ്ടായിരുന്ന എല്‍ഡിഎഫ് നേതാക്കളും കോര്‍പറേഷന്‍ അധികൃതരും ചേര്‍ന്ന് ഇറക്കിവിട്ടത്.
പത്തനാപുരത്തെ ഹൈടെക് നേഴ്‌സറി ഉദ്ഘാടന വേദിയില്‍ സംസാരിക്കവെയായിരുന്നു സംഭവം. സുധീര്‍ സംസാരിച്ചുകൊണ്ടിരിക്കെ അസ്വസ്ഥരായ നേതാക്കള്‍ മൈക്ക് ഓഫ് ചെയ്യുകയും വേദിയില്‍ നിന്നെഴുന്നേറ്റ് സുധീറിന്റെ സമീപത്തേക്ക് ചെല്ലുകയും ചെയ്തു.
Read Also : ജോലി നൽകുമെന്ന് കൊട്ടിഘോഷിച്ച് സർക്കാർ; വെറും പാഴ്വാക്ക്, മൊട്ടയടിച്ച് ദേശീയ ഗെയിംസ് ജേതാക്കൾ
താന്‍ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് സുധീര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഇതൊന്നും ഇവിടെ നടക്കില്ല എന്ന് പറഞ്ഞ് നേതാക്കള്‍ സുധീറിനെ ഇറക്കിവിടുകയായിരുന്നു. സിപിഐഎം നേതാവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തുളസീധരന്‍ പിള്ളയുടെ നേതൃത്വത്തിലായിരുന്നു നടപടി.
Post Your Comments