ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക്

ചെന്നൈ : ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ് മാറി. താര ലേലത്തിന് ആദ്യഘട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസുമാണ് ക്രിസ് മോറിസിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നത്.

Read Also : സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു ,ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ് 

എന്നാൽ രാജസ്ഥാൻ റോയൽസും കിംഗ്‌സ് ഇലവൻ പഞ്ചാബും തമ്മിലായി പിന്നീടുള്ള മത്സരം. അവസാനം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയ്ക്ക് രാജസ്ഥാൻ ക്രിസ് മോറിസിനെ സ്വന്തമാക്കുകയായിരുന്നു. 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് മോറിസിനെ സ്വന്തമാക്കിയത്.

ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി. 14.25 കോടി രൂപയ്ക്കാണ് മാക്‌സ്‌വെല്ലിനെ കോഹ്‌ലിപ്പട ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ നിറം മങ്ങിയതോടെ പഞ്ചാബ് മാക്‌സ്‌വെല്ലിനെ റിലീസ് ചെയ്യുകയായിരുന്നു.

Share
Leave a Comment