
ഗുവാഹത്തി: രാജ്യസഭാംഗത്വം സ്വീകരിയ്ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് ചോദിച്ച മാധ്യമങ്ങളെ ഞെട്ടിച്ച് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പ്രതികരണം. മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, രാജ്യസഭാംഗമായി നാമനിര്‍ദേശം ലഭിച്ച സംഭവത്തില്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതികരിക്കാം. ‘മിക്കവാറും നാളെ ഞാന്‍ ഡല്‍ഹിക്ക് പോകും. ആദ്യം സത്യപ്രതിഞ്ജ നടക്കട്ടെ. അതിനു ശേഷം എന്തുകൊണ്ട് രാജ്യസഭാംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചു എന്നതിനെ കുറിച്ച് വിശദമായി മാധ്യമങ്ങളോട് പ്രതികരിക്കും’- ഗോഗോയി ഗുവാഹത്തിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സുപ്രീം കോടതിയിലെ 13 മാസത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഗോഗോയി വിരമിച്ചത്. തിങ്കളാഴ്ചയാണ് പ്രസിഡന്റ് റാം നാഥ് കോവിന്ദ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
Post Your Comments