Latest NewsNewsIndia

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അതീവ സുരക്ഷാവലയത്തില്‍ ചെങ്കോട്ട

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം. ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിന പരിപാടികള്‍ക്കായി ചെങ്കോട്ട പൂര്‍ണ്ണമായും അലങ്കരിച്ചിരിക്കും. എന്നാല്‍ ഇത്തവണ ചെങ്കോട്ടയില്‍ കാര്യമായ അലങ്കാരങ്ങളുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ചെങ്കോട്ട അതിന്റെ യഥാര്‍ത്ഥ രൂപത്തിലാകും സ്വാതന്ത്ര്യ ദിനാഘോഷത്തിന് സാക്ഷ്യം വഹിക്കുക. അലങ്കാരമൊന്നും ഉണ്ടാകില്ലെങ്കിലും ചെങ്കോട്ടയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇത്തവണയും വിട്ടുവീഴ്ചയില്ല.

Read Also: ചലച്ചിത്ര പുരസ്‌കാര നിര്‍ണയ വിവാദം, രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ല: ഹര്‍ജി തള്ളി ഹൈക്കോടതി

ചെങ്കോട്ടയുടെ മുന്നില്‍ പൂക്കള്‍ കൊണ്ട് G-20 ലോഗോ അലങ്കരിക്കും. വിവിധ സംസ്ഥാനങ്ങളിലെ 75 ദമ്പതികള്‍ പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞ് ചെങ്കോട്ടയിലെത്തും. ഇതോടൊപ്പം 622 വൈബ്രന്റ് വില്ലേജിലെ സര്‍പഞ്ചും വിശിഷ്ടാതിഥിയായി പങ്കെടുക്കും. സെന്‍ട്രല്‍ വിസ്ത കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ സംഭാവന നല്‍കിയ ശ്രം യോഗിയും വിശിഷ്ടാതിഥിയായി പരിപാടിയില്‍ പങ്കെടുക്കും. പ്രൈമറി സ്‌കൂള്‍ അധ്യാപിക, നഴ്സ്, മത്സ്യത്തൊഴിലാളി ഉള്‍പ്പെടെയുള്ളവരും വിശിഷ്ടാതിഥികളായെത്തും.

 

അതേസമയം, ചെങ്കോട്ടയില്‍ സുരക്ഷയൊരുക്കാന്‍ ഡല്‍ഹി പോലീസിലെ പതിനായിരത്തിലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരെ നിരീക്ഷിക്കാന്‍ 1,000 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളും എഫ്ആര്‍എസ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അത്യാധുനിക ആയുധങ്ങളുമായി സൈനികരെ വിന്യസിക്കും. ചെങ്കോട്ടയ്ക്ക് സമീപം ഡ്രോണ്‍, എയര്‍ക്രാഫ്റ്റ്, ആന്റി സ്‌നിക്കിംഗ് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്

ഓഗസ്റ്റ് 15 ന് രാവിലെ 7:30 ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തുന്നത്. ഇതിന് ശേഷം അദ്ദേഹം ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button