Latest NewsNattuvarthaNews

കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

നാഗർകോവിൽ ; 2 കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. നാഗർകോവിലിന് സമീപം പറക്ക ചെട്ടിത്തെരുവിൽ കണ്ണൻ(43),ഭാര്യ സരസ്വതി (37), മക്കളായ അനുഷ്ക(10), വിവാസ് (നാല്) എന്നിവരാണ് ദാരുണമായി മരിച്ചിരിക്കുന്നത്. മരപ്പ​ണിക്കാരനായ കണ്ണന്റെ വീടിന്റെ വാതിൽ ഇന്നലെ രാവിലെ ഏറെ നേരമായും തുറക്കാത്തതിനെത്തുടർന്ന് സമീപവാസികൾ വന്നു നോക്കിയപ്പോഴാണ് 4 പേരെയും മരിച്ചനിലയിൽ കാണുന്നത്.

കുട്ടികളെ വിഷം നൽകി കൊന്നശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ അസുഖത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടിൽ നിന്ന് കണ്ടെടുത്ത കത്തിൽ പറഞ്ഞിരിക്കുന്നതായി രാജാക്കമംഗലം പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button