കൊട്ടാരക്കര : ചന്തമുക്കിൽ ആധുനിക മത്സ്യ മാർക്കറ്റ് വരുന്നു. 4.40 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. കൊട്ടാരക്കരയുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു മാർക്കറ്റ് നവീകരണം.
പഴയ മത്സ്യ മാർക്കറ്റ് പൊളിച്ച് കടമുറികളും ഇറച്ചി സ്റ്റാളുകളും അടങ്ങുന്നതായിരിക്കും മാർക്കറ്റ്. ശുചിത്വവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കും വിധം എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടാകുമെന്ന് അയിഷാപോറ്റി എം.എൽ.എ. പറഞ്ഞു. നിലവിൽ അസൗകര്യങ്ങൾക്കു നടുവിലാണ് മാർക്കറ്റ് പ്രവർത്തനം.
Post Your Comments