തൃശൂര്‍: വരുന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ അട്ടിമറി വിജയം ലക്ഷ്യമിട്ട് ബിജെപി. കര്‍ണാടകത്തില്‍ ബി ജെ പി ഭരണം പിടിക്കാന്‍ താഴെത്തലത്തില്‍ നടത്തിയ പ്രവര്‍ത്തനം കേരളത്തിലും പയറ്റാനാണ് നേതാക്കളുടെ ലക്ഷ്യം. ആദ്യമായാണ് ഇത്രയധികം നേതാക്കളെ സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കാന്‍ ഇറക്കുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി.ജെ.പി അധികാരം പിടിച്ചെടുത്ത കര്‍ണാടകയില്‍ നിന്നുള്ള നേതാക്കളിലൂടെ ബൂത്ത്തല പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.
എന്നാൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയ്ക്ക് പുറമേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി മറ്റൊരു ടീമിനെയും കളത്തിലിറക്കിയിട്ടുണ്ട്. ബി.ജെ.പി അഖിലേന്ത്യാ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് കര്‍ണാടക സ്വദേശിയാണ്. കര്‍ണാടകക്കാരനായ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്, സുനില്‍ കുമാര്‍ എം.എല്‍.എ എന്നിവര്‍ക്ക് പുറമേ കോയമ്ബത്തൂര്‍ മുന്‍ എം.പി സി.പി രാധാകൃഷ്ണനും രംഗത്തുണ്ട്.എല്ലാ നേതാക്കളും ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്നത്. കോര്‍ കമ്മിറ്റി യോഗങ്ങള്‍, മേഖലാ യോഗങ്ങള്‍ എന്നിവയ്ക്ക് പുറമേ, മണ്ഡലം തലത്തിലുള്ള യാത്രകളും ആരംഭിച്ചിട്ടുണ്ട്.
Post Your Comments