
കൊച്ചി: കഴിഞ്ഞ അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 35,000 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം അഞ്ചിനും വില 35,000ല്‍ എത്തിയിരുന്നു.
ഗ്രാമിന് 50 രൂപ കുറഞ്ഞ് 4375ല്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി 4425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ ഒരാഴ്ചയോളം സ്വര്‍ണ വില ഇടിവു പ്രകടിപ്പിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കയറിയും കുറഞ്ഞുമായി ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വർണവില.
Post Your Comments