Latest NewsKeralaNews

ശാസ്താവിനെ അവഹേളിച്ച് പോസ്റ്റിട്ട മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്

സംസ്ഥാനത്ത് വന്‍ പ്രതിഷേധം

തിരുവനന്തപുരം : ‘ശബരിമലയില്‍ നീട്ടിത്തുപ്പണം’ എന്ന് ആഹ്വാനം ചെയ്ത് അയ്യപ്പ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍ വന്‍ പ്രതിഷേധം . ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിനെ അവഹേളിച്ച ദേശാഭിമാനി സബ് എഡിറ്റര്‍ ജിഷ അഭിനയയ്ക്കാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെയാണ് പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായത് .

ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അവഹേളിച്ച മീശ എന്ന നോവലിന് അവാര്‍ഡ് നല്‍കിയതിനൊപ്പമാണ് നാടക വിഭാഗത്തില്‍ ജിഷയ്ക്കും അവാര്‍ഡ് നല്‍കിയത്. ബൈബിളിലെ പ്രാര്‍ഥനയെ ആസ്പദമാക്കി എഴുതിയ
‘ഏലി ഏലി ലമ സബക്താനി’ എന്ന നാടകത്തിനാണ് അവാര്‍ഡ് നല്‍കിയത്.

Read Also : ഗുണ്ടാസംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിനുമുന്നില്‍ വെച്ചു, പൊലീസ് വെടിവെയ്പില്‍ ഒരാള്‍ മരിച്ചു

ആചാര ലംഘനത്തിന് ഒരുങ്ങിയെത്തിയ രഹ്ന ഫാത്തിമയ്ക്ക് പിന്തുണ നല്‍കും വിധത്തിലായിരുന്നു ജിഷ അഭിനയയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് .അയ്യപ്പ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുക വഴി വര്‍ഗീയലഹളയുടെയും കലാപത്തിന്റെയും വിത്തുകള്‍ വിതയ്ക്കാനായിരുന്നു ജിഷയുടെ പോസ്റ്റുകളിലെ ശ്രമം. ഒരു പോസ്റ്റില്‍ രഹന ഫാത്തിമയോടും, കവിതയോടും ദര്‍ശനം കഴിഞ്ഞ് ഇറങ്ങും മുമ്പ് ശബരിമലയില്‍ ഒന്നുനീട്ടിത്തുപ്പാന്‍ ആവശ്യപ്പെടുന്നു.

‘യുവതികള്‍ പതിനെട്ടാം പടി കയറിയാല്‍, ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി. തോന്നുമ്പോള്‍ പൂട്ടി താക്കോല്‍ കൗപീനത്തില്‍ വെച്ചുപോകാന്‍ ഇതു തന്റെ സ്വത്താണോ..പുണ്യാഹം തളിക്കണം പോലും..രഹനാ കവിതാ ഇറങ്ങും മുമ്പ് ഒന്നു നീട്ടി തുപ്പ് ..ഇങ്ങനെയാണ് ജിഷ അഭിനയയുടെ ഒരു പോസ്റ്റ്.

മറ്റൊരു പോസ്റ്റ് ഇങ്ങനെയായിരുന്നു ‘ അല്ലയോ അയ്യപ്പാ, ഏതിരുട്ടിലും ആദരവോടെ, സ്നേഹാര്‍ദ്രമായ്, വിരല്‍ ചേര്‍ത്തുപിടിക്കുന്ന ആണ്‍കൂട്ടിനെയാണ് പെണ്ണ് കാംക്ഷിക്കുന്നത്..അല്ലാതെ പെണ്‍മുഖം കാണുമ്പോഴേക്കും ‘മുട്ടുന്നവനെയല്ല’, ആയതിനാല്‍ ഞങ്ങളെയും ഒന്നുകണ്ണുതുറന്നു കണ്ടാലും.’

ഇത്തരം പോസ്റ്റുകള്‍ വഴി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതിനു ജിഷയ്‌ക്കെതിരെ കേസുമുണ്ടായിരുന്നു . ഇതൊക്കെ അവഗണിച്ചാണ് ജിഷയ്ക്ക് അവാര്‍ഡ് നല്‍കിയിരിക്കുന്നത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button