തിരുവനന്തപുരം: നഗരത്തിലും പരിസര പ്രദേശങ്ങളിൽ വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിക്കുകയുണ്ടായി. കരിക്കകം പുതുവൽപുത്തൻ വീട്ടില്‍ ആകാശ് (20), കരിക്കകം വിനായക നഗർ ബീനാ മൻസിലില്‍ റിയാസ് (24), വെമ്പായം പെരുങ്കൂർ ഉടയൻ പാറക്കോണത്ത് വീട്ടില്‍ അരുൺ (23) എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് ടീമിെൻറ സഹായത്തോടെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘം നഗരത്തിലെ പ്രധാന മേഖലകൾ കേന്ദ്രീകരിച്ചു വ്യാപകമായി കഞ്ചാവ് വിൽപന നടത്തിവരുന്നതായി നാർകോട്ടിക് സെൽ അസി. കമീഷണർ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം നിരന്തരം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്. പേട്ട എസ്.എച്ച്.ഒ സുധിലാൽ, എസ്.ഐ മാരായ നിതീഷ്, നിയാസ്, സുബിൻ മാത്യു, റിനോക്സ്, ഡാൻസാഫ് എസ്.ഐ ഗോപകുമാർ എന്നിവരും ഡാൻസാഫ് ടീമംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments