കശ്മീര്‍: മൂന്ന് പതിറ്റാണ്ടിനു ശേഷം ജമ്മു കശ്മീരില്‍ ഒരു ക്ഷേത്രത്തിന്‍റെ നട തുറന്നിരിക്കുന്നു. ശ്രീനഗറിലെ ശീതള്‍ നാഥ് മന്ദിരമാണ് വീണ്ടും തുറന്നുപ്രവര്‍ത്തിച്ചിരിക്കുന്നത്. ഫിബ്രവരി 17 ബുധനാഴ്ചയാണ് 31 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീനഗറിലെ ക്രാലഖുദിലുള്ള ശീതല്‍ നാഥ് മന്ദിരം തുറന്നത്. ബസന്ത് പഞ്ചമി പൂജയ്ക്കായി വീണ്ടും ക്ഷേത്രത്തിലെ മണി മുഴങ്ങി. ഹവനവും നടന്നു. ഏകദേശം 30 കശ്മീരി ഹിന്ദുക്കളാണ് പ്രാര്‍ഥനകളില്‍ പങ്കാളിയായത്. പ്രസാദവും വിതരണം ചെയ്തു. ‘ഔദ്യോഗികമായി ക്ഷേത്രം തുറന്നു,’ പൂജാരി ഉപേന്ദ്ര ഹന്‍ഡു പറഞ്ഞു. 1990ല്‍ അടച്ചിട്ടതാണ് ഈ ക്ഷേത്രം.
എന്നാൽ ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയും മുഫ്തി മുഹമ്മദ് സയ്യിദ് ആഭ്യന്തരമന്ത്രിയും ആയിരുന്ന 90കളിലാണ് ഇസ്ലാമിക തീവ്രവാദം ജമ്മുകശ്മീരില്‍ വേരാഴ്ത്തിയത്. ഇതിന്‍റെ ഭാഗമായാണ് നിര്‍ബന്ധപൂര്‍വ്വം പല ക്ഷേത്രങ്ങളും അടപ്പിച്ചത്. തീവ്രവാദം പിടിമുറുക്കുന്നതിന് മുമ്പ് ശീതള്‍ നാഥ് മന്ദിരത്തിലെ ബസന്ത് പഞ്ചമി പൂജയ്ക്ക് നൂറുകണക്കിന് കശ്മീരി ഹിന്ദുക്കള്‍ പങ്കെടുത്തിരുന്നതായി ഉപേന്ദ്ര ഹന്‍ഡു പറഞ്ഞു. പുതുതായി ജനിച്ച കുട്ടികള്‍ അവരുടെ ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്ന ദിവസമായ ബസന്ത് പഞ്ചമി കശ്മീരിലെ ഹിന്ദു പണ്ഡിതന്മാര്‍ക്ക് സുപ്രധാനമായിരുന്നു.
‘ക്ഷേത്രം തുറന്നത് കശ്മീരി താഴ് വരയ്ക്കപ്പുറമുള്ളവരില്‍ കശ്മീര്‍ സുരക്ഷിതമാണെന്ന സന്ദേശം എത്താനും ആത്മവിശ്വാസം സൃഷ്ടിക്കാനും കഴിയുന്ന സംഭവമാണിത്,’ ഹന്‍ഡുവിന്‍റെ വാക്കുകളിലും ആത്മവിശ്വാസം. താഴ് വരയിലേക്ക് കശ്മീരി ഹിന്ദുക്കള്‍ക്ക് മടങ്ങിവരാന്‍ കൂടുതല്‍ നടപടിയെടുക്കണമെന്നും ഹന്‍ഡു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ക്ഷേത്രത്തിന്‍റെ നടത്തിപ്പ് ചുമതലയുള്ള ശ്രീ സനാതന്‍ ധര്‍മ്മ ശീതല്‍ നാഥ് ആശ്രമം സഭയിലെ ട്രസ്റ്റി കൂടിയാണ് ഹന്‍ഡു. ശ്രീനഗറിലെ മേയറായ ജുനൈദ് മട്ടുവും ശീതള്‍ നാഥ് മന്ദിരം സന്ദര്‍ശിച്ചു. മന്ദിരത്തിലെ മാനേജ്‌മെന്‍റ് ഉദ്യോഗസ്ഥരുമായും ഭക്തരുമായും അദ്ദേഹം സംസാരിച്ചു. അതേസമയം കശ്മീരി ഹിന്ദുക്കള്‍ ഇതിന്റെ പേരില്‍ പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു. 370ാം വകപ്പും 35എയും എടുത്തുകളഞ്ഞത് മൂലമാണ് ക്ഷേത്രം തുറക്കാനിടയാക്കിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Post Your Comments